ആധുനിക ലോകത്തിന്റെ വിവിധങ്ങളായ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയില്‍ വൃദ്ധ സദനങ്ങള്‍
ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു ഘടകമായി മാറിയിരിക്കുന്നു. നിത്യേന മാറിക്കൊണ്ടിരിക്കുന്ന
സംസ്കാര സവിശേഷത മനുഷ്യനെ വലയം വച്ചിരിക്കുന്നതിനാല്‍ ഇനിയും മനുഷ്യര്‍ക്ക് വൃദ്ധ
സദനങ്ങള്‍ ഇല്ലാത്ത, കൂട്ടുകുടുംബത്തിന്റെ
മനോഹാരിത നിറഞ്ഞ ഒരു ജീവിത ശൈലിയിലേക്ക് മടങ്ങി പോകാന്‍ കഴിയുമെന്ന് കരുതുന്നില്ല.
നന്നേ വിദ്യാഭ്യാസം കുറഞ്ഞ അപ്പച്ചന്റെയും അമ്മച്ചിയുടെയും സംസാര രീതിയും പ്രവര്‍ത്തികളും,
എനിക്കോ ഞാന്‍ ഇന്ന് സഹവസിക്കുന്ന എന്റെ ഔദ്യോഗിക
സുഹൃദ്ബന്ധങ്ങള്ക്കോ ദഹിക്കുന്ന വിധത്തിലുള്ളതല്ല. അവരുടെ ചുക്കി ചുളുങ്ങിയ മുഖവും,
പ്രാകൃത സംസ്കാരവും, എന്റെ സൌഹൃദ വലയത്തില്‍ പ്രത്യക്ഷപ്പെടുത്താവുന്നവയുമല്ല. പിന്നെ
ഞാന്‍ അവരെ എങ്ങനെ എന്റെ കൂടെ വെച്ച് പൊറുപ്പിക്കും? അവര്‍ക്കുള്ള സ്ഥലം വൃദ്ധസദനം തന്നെ. അവര്‍ ഇത്രയും നാള് വളര്‍ത്തിയതിന്റെ
വിലയായി വൃദ്ധസദനത്തിലേക്ക് മാസാമാസം കുറെ പണം അയച്ചു കൊടുക്കുക. അതല്ലാതെ എന്റെ ജോലിയുടെ
സ്റ്റാറ്റസ് വെച്ച് നോക്കുമ്പോള്‍, ഇവരെ നോക്കാനും ഇവരുടെ
ഇഷ്ട്ടത്തിനുള്ള കാര്യങ്ങള്‍ ചെയ്തു കൊടുക്കാനും ഒന്നും എനിക്കോ എന്റെ ഭാര്യക്കോ മക്കള്‍ക്കോ
സാധിക്കില്ല. വൃദ്ധ സദനങ്ങള്‍ ഉള്ളത് തീര്‍ച്ചയായും നല്ലത് തന്നെ.
ഇന്ന് ഇത്തരം ചിന്തകള്‍ പുതു തലമുറയിലെ ഒട്ടു മുക്കാല്‍ പുതുപ്പണക്കാരുടെയും അലങ്കാരമാണ്.
മാതാ പിതാക്കളില്‍ നിന്നും വളരെ ദൂരെ സ്ഥലങ്ങളില്‍ പോയി ജോലി ചെയ്യുന്നവരും,
അത് മൂലം അവരുടെ ദൈനംദിന ജീവിതത്തില്‍ വേണ്ട സഹായം
ചെയ്യാന്‍ കഴിയാത്തതിന്റെ വേദന നിറഞ്ഞ നിസ്സഹായത കൈമുതലായുള്ളവരുമായ ചില മക്കളെങ്കിലും
ഉണ്ടെന്നുള്ളതും കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വസ്തുതയാണ്. പക്ഷെ, നല്ല ജോലിയും മാതാ പിതാക്കളെ സംരക്ഷിക്കുവാനുള്ള
എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും, അവരെ വൃദ്ധ സദനങ്ങളിലേക്ക് വലിച്ചെറിയുന്ന സംസ്കാരമാണ് വിമര്‍ശിക്കപ്പെടുന്നത്.
ആരോഗ്യമുള്ള മക്കള്‍ തങ്ങളെ വളര്‍ത്താന്‍ ആരോഗ്യം നഷ്ട്ടപ്പെടുത്തിയ മാതാ പിതാക്കളെ
ഇത്തരത്തില്‍ വൃദ്ധ സദനങ്ങളില്‍ തള്ളിക്കളയുന്നത് തികച്ചും മൂല്യച്യുതിയാണ്. അവരുടെ
ആരോഗ്യവും ഒരിക്കല്‍ നഷ്ട്ടപ്പെടും, ഇന്ന് ഓമനിച്ചു വളര്‍ത്തുന്ന മക്കള്‍ ഇത് കണ്ടു വളരുമ്പോള്‍, അവര്‍ക്കും അനുകരിക്കാന്‍ ഇതല്ലാതെ മറ്റൊന്നും
ഉണ്ടാവില്ല എന്ന സത്യം പലരും മറന്നു പോകുന്നു. ഇന്നത്തെ ഈ സ്ഥിതി വിശേഷം പൂര്‍ണ്ണമായും
മാറേണ്ടതാണ്. ഇനിയും വളര്‍ന്നു വരുന്ന തലമുറ ഈ ശാപസാധ്യമായ വിപത്തില്‍ നിന്നും കരകയറുവാന്‍
മുന്നേ കൂട്ടി തങ്ങളുടെ ജീവിതശൈലി രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍, പല കാരണങ്ങളാല്‍ എന്നും കഷ്ട്ടത മാത്രം അനുഭവിച്ച
നമ്മുടെ മാതാപിതാക്കള്‍ വീണ്ടും കഷ്ട്ടാവസ്ഥയില് അകപ്പെട്ടു പോകുന്നതും അതിന്റെ ശാപഭാരം
പേറിക്കൊണ്ടു വരും തലമുറ ജീവിക്കുന്നതുമായ സാഹചര്യം സൃഷ്ട്ടിക്കപ്പെടും.
നമ്മുടെ മാതാപിതാക്കള്‍ നമ്മെ വളര്‍ത്തി വലുതാക്കിയെങ്കില്‍ അവരുടെ വിയര്‍പ്പിന്റെ
ഉപ്പുവീണ് നമ്മുടെ ജീവിതം രുചികരമായിത്തീര്ന്നുവെങ്കില് ഒരിക്കലും, അവരുടെ കണ്ണീരിന്റെ ഉപ്പു വീണു നമ്മുടെ രുചികരമായ
ആധുനിക ജീവിതം വികലമാക്കപ്പെടാതിരിക്കാന് നാം ശ്രദ്ധിച്ചേ മതിയാകൂ.. ഒരിക്കല്‍ നമ്മെയോര്‍ത്തും,
നമ്മുടെ ഭാവിയെ ഓര്‍ത്തും, സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കണ്ണീര്
വീഴ്ത്തിയ മാതാ പിതാക്കള്‍, അവര്‍ നിനക്കാത്ത
ശാപത്തിന്റെ കണ്ണീര് വീഴ്ത്താതെ സൂക്ഷിക്കേണ്ടത് മക്കളായ നമ്മുടെ കടമയാണ്. അതിനായി
നമ്മുക്ക് പരിശ്രമിക്കേണ്ടതുണ്ട്, അതിനായി നമ്മുക്ക്
അനേക ത്യാഗങ്ങള്‍ സഹിക്കേണ്ടതുണ്ട്.

"Neglecting your elderly is a mortal sin". ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ ആണ് ഇവ. അദ്ദേഹം കൂട്ടിച്ചേര്‍ത്തു:“A society that cannot show gratitude and affection to the elderly is a perverse society. The Church, faithful to the word of God, cannot tolerate such degeneration.”
ReplyDeleteഅച്ചായാ അഭിനന്ദനങ്ങള്‍.
ReplyDeleteThank you acha for the quotes from Francis Papa and your encouragements..
DeleteThank you Rengith Achaa..
ReplyDelete