"പുറപ്പാട്" ഈജിപ്തില്‍
നിന്നും ഇസ്രയേല്‍ ജനം മോചിക്കപ്പെട്ടതിന്റെയും, കാനാന്‍ ദേശത്തേക്ക് യാത്ര ചെയ്തതിന്റെയും ഒരു ചരിത്രം മാത്രമാണോ..?
പുറപ്പാടിന് യഥാര്‍ഥത്തി.ല്‍ 'വിമോചനം, യാത്ര, ലക്ഷ്യപ്രാപ്തി, വിശ്രമം' എന്നീ നാല് ഘട്ടങ്ങള്‍
ഉണ്ടെന്നു ഞാന്‍ കരുതുന്നു. ആദ്യത്തെ മൂന്നു ഘട്ടങ്ങളില്‍ കൂടി വിശ്വസ്ഥതാപൂര്‍വ്വം
കടന്നു പോകുന്നവന് മാത്രമേ നിത്യ വിശ്രമത്തിന്റെ സന്തോഷം അനുഭവിക്കാന്‍ കഴിയൂ. ആ സന്തോഷം
ലക്ഷ്യം വച്ചുകൊണ്ടാണല്ലോ നമ്മുടെ ഈ സഞ്ചാരവും...
ചുറ്റും കാഴ്ചക്കാര്‍
അനേകരുണ്ട്.. പുറപ്പാട് എന്റെ വിഷയമല്ല, അത് മറ്റാര്‍ക്കോ വേണ്ടിയുള്ളതാണ് എന്ന് കരുതുന്നവരാണ് കാഴ്ചക്കാരായ നമ്മില്‍ പലരും.
പക്ഷെ യഥാര്‍ഥത്തി.ല്‍ പുറപ്പാട് നമ്മുടെ
ജീവിതം തന്നെയാണ്, നാമോരോരുത്തരും നിര്‍ബന്ധമായും
നമ്മുടെ ജനനത്തോടു കൂടി തുടങ്ങിവെച്ച ജീവിതത്തിന്റെ പുറപ്പാട്...! അതില്‍ നാമോരുത്തരും എവിടെയൊക്കെയോ എത്തി നില്ക്കുന്നു..!
ഇനി നാം ചിന്തിക്കേണ്ടത് ഇത്ര മാത്രം. നാം എവിടെയാണിപ്പോള്‍
നില്‍ക്കുന്നത്..? നമ്മള് സ്വതന്ത്രരാണോ..?
നമുക്കായി ഒരുക്കപ്പെട്ട യഥാര്‍ത്ഥ വിമോചനം നമ്മുക്ക്
പൂര്‍ണ്ണമായും ആസ്വാദ്യമായോ..? എങ്കില്‍ നമ്മെ ആര്
മോചിപ്പിച്ചു..? നാം മോചിപ്പിക്കപ്പെട്ടുവെങ്കില്,
നമ്മുടെ വിമോചകനെ പിരിയാതെ അവന്റെ കൂടെയാണോ നമ്മുടെ സഞ്ചാരം..? അതും അവന് സഞ്ചരിക്കുന്നത് നമ്മെക്കാള്‍ ഒത്തിരി
മുന്നിലോ ഒത്തിരി പിന്നിലോ ആണോയെന്നും തീര്‍ച്ചയായും നോക്കേണ്ടതുണ്ട്..
അതോ നമ്മളും അവനെ
ഉപേക്ഷിച്ചു മരുഭൂമിയില്‍ പിറുപിറുത്തുകൊണ്ട് അലയുന്നവരുടെ കൂടെയാണോ..?
നമ്മുടെ യാത്രയില്‍
നാം അലസത കാട്ടിയെങ്കില്‍, അവന്റെ കൈവിട്ട് അകന്നുമാറിയെങ്കില്, അവന്റെ കൂടെയെത്തിപ്പെടുവാന്
നാം എന്ത് ചെയ്യേണം..? ചിലസമയങ്ങളിലെങ്കിലും
ഇത്തരം ചിന്തകള്‍ നമ്മുടെ ജീവിതത്തെ വീര്‍പ്പു മുട്ടിക്കാറില്ലേ..?
യാത്രയിലായിരിക്കുന്ന
നാം നമ്മുടെ വിമോചകനും, വഴികാട്ടിയുമായവനെ വിശ്വസ്ഥതയോടെ പിന്തുടരണം, അവന്റെ വഴികള്‍
തിരിച്ചറിയണം. അവനാണ് വഴിയും സത്യവും ജീവനും.. അവനെ പിന് ചെല്ലുന്നുവെന്ന ഭാവേന, അവനില്ലാത്ത
വഴിയിലൂടെ മറ്റാരെ പിന്തുടര്ന്നാലും, മോചിപ്പിച്ചവന് ഉദ്ദേശിച്ച ലക്ഷ്യസ്ഥാനത്ത് നമ്മുക്കെത്തിപ്പെടാന് കഴിയാതെ
വരും, പല ചതിക്കുഴികളിലും നാം ചെന്നുപെട്ടെന്നുമിരിക്കും. നാമറിയാതെ നമ്മില്‍
പുരണ്ട കറകളും നമ്മുടെ സഹചാരികളായി നമ്മെ അനുഗമിക്കുകയും ചെയ്യും..
വീണതറിയാതെ നാം വീണുപോയ
നിമിഷങ്ങളിലും, വീഴ്ത്തിയവന് ഊറിച്ചിരിച്ചുകൊണ്ട്, വിരക്തിയുടെയും,
അനാഥത്വത്തിന്റേയും പടുകുഴിയിലേക്ക് നമ്മെ തള്ളിയിട്ട സമയങ്ങളിലും, സ്വജീവന്‍ നല്കി
നമ്മെ വീണ്ടെടുത്തവനായ നമ്മുടെ വിമോചകന് നമ്മെ തേടിയെത്തി, അവന്റെ മാറോടുചേര്‍ത്ത് മുന്നോട്ടു നയിച്ചില്ലേ..?
ഇനിയെങ്കിലും
കടന്നുപോയ അനുഭവങ്ങളുടെ വെളിച്ചത്തില്‍ അവന്റെ കരം മുറുകിപ്പിടിച്ചുകൊണ്ട് ശിഷ്ടജീവിതം
നയിച്ചുകൊള്ളാമെന്ന് ഒരു തീരുമാനം എടുക്കേണ്ട സമയം അതിക്രമിച്ചില്ലേ...? അവന്റെ നുകം
ലഘുവാകയാല്‍ ചിലപ്പോഴൊക്കെയെങ്കിലും വാത്സല്യത്തോടെ ആ കൊച്ചു ഭാരം അവന് നമ്മുടെ മേല്‍
വെക്കാറുണ്ട്.. പക്ഷെ അവന് കൂടെയുള്ളതിനാല്‍ നമുക്ക് ഭാരം തോന്നാറില്ല.. നമുക്ക്
ഭാരമേറുന്നുവെന്നു തോന്നിയാല്‍ അത് തിരിച്ചറിഞ്ഞ് നമ്മുടെ ഭാരം കുറയ്ക്കുവാന്‍
അവന് ഓടിയെത്തുകയും, വേഗത്തില്‍ തന്നെ നുകം തിരിച്ചെടുത്ത് നമ്മെ സ്വതന്ത്രരാക്കുകയും
ചെയ്യാറുണ്ട്.. ശുദ്ധീകരണത്തിന്റെ വഴികളിലെ കൊടുക്കല്‍ വാങ്ങലിന് ഒരു
മനോഹാരിതയുണ്ട്, സന്തോഷമുണ്ട്.. സര്‍വ്വ ബുദ്ധിയേയും അതിലന്ഘിക്കുന്ന ഒരു ദൈവീക സന്തോഷം,
നിലക്കാത്ത ഒരു സമാധാനം..! അത് അവനോടു ചേര്‍ന്ന്
നടക്കുന്നവര്‍ക്ക് മാത്രം അനര്‍ഗളമായി നല്കപ്പെടുന്ന ആനന്ദമാണ്.. പക്ഷെ നാം അവനില്‍
നിന്നകന്നാലോ.. അത് നമ്മുടെ യാത്ര ദുഷ്ക്കരമാക്കുകയും, അതിവേഗം അവശരായി നാം വീണുപോവുകയും ചെയ്യും..
യാത്രയിലായിരിക്കുന്നവന്
യാത്രയില്‍ തന്നെയാണെന്നുള്ള ഉത്തമ ബോധ്യത്തില്‍ വേണം ജീവിക്കുവാന്‍.. യാത്രയില്‍ കൂട്ടം
തെറ്റാതെ നടക്കേണ്ടതും, യാത്രയില്‍ നല്കപ്പെടുന്ന
മന്ന ഭക്ഷിച്ചു വിശപ്പടക്കേണ്ടതും ആവശ്യമാണല്ലോ.. കൂട്ടം തെറ്റിയാല്‍ മന്ന നഷ്ട്ടമാകും,
കൂദാശകള്‍ നഷ്ട്ടമാകും.. വഴി തെറ്റി അന്നം തേടുമ്പോള്‍, പലവിധ ആക്രമണങ്ങളില്‍ പെട്ട് നാം നമ്മെത്തന്നെ
നഷ്ട്ടപ്പെടുത്തിയേക്കാം.. അതുകൊണ്ട് യാത്രയില്‍ കൂട്ടം തെറ്റാതെ സൂക്ഷിക്കേണ്ടത്
ഒരു വിവേകിയായ വിശ്വാസിയുടെ കര്‍ത്തവ്യമാണ്.. നമ്മുടെ ജീവിതത്തില്‍ കൂദാശ
സ്വീകരണത്തിനും, ദൈവിക കൂട്ടായ്മകള്‍ക്കും കൊടുക്കേണ്ട പ്രാധാന്യം വളരെ വലുതാണെന്ന്
നാം തിരിച്ചറിയണം...
അതുപോലെ, യാത്രയിലായിരിക്കുന്നവന്
ലക്ഷ്യത്തിലെത്തിയെന്ന പോലെ പെരുമാറരുത്.. അങ്ങനെ ചിന്തിച്ചുകൊണ്ട് ഭാവനാജീവിതത്തില്‍
മുഴുകുകയുമരുത്... മോചനം ലഭ്യമാകാത്തവന് യാത്രക്കാരനെപ്പോലെയും പെരുമാറരുത്.. പുറപ്പാടിന്റെ
ഓരോ അവസ്ഥകള്‍ തിരിച്ചറിയുകയും, ആ അവസ്ഥകള്‍ക്കനുസൃതമായി
ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്.. ബന്ധനത്തിലായിരിക്കുന്നവന്, മോചനം ലഭിച്ചവനെപ്പോലെയും, യാത്ര ചെയ്യുന്നവനെപ്പോലെയും, ലക്ഷ്യത്തിലെത്തിയവനെപ്പോലെയുമൊക്കെ പെരുമാറുമ്പോഴാണ്
വലിയ തെറ്റിദ്ധാരണകള്‍ വിശ്വാസിസമൂഹത്തില്‍ സൃഷ്ട്ടിക്കപ്പെടുന്നത്..
ഇത് ഒഴിവാക്കപ്പെടേണ്ട
വിശ്വാസത്തിന്റെ ഒരു വികലതയാണ്..
അതുകൊണ്ട് സര്‍വ്വഥാ
നാം “പുറപ്പാടി”ലാണെന്നുള്ള തിരിച്ചറിവില്‍ തന്നെ നിലകൊള്ളുവാന്‍ പരിശ്രമിക്കണം...
നമ്മെ മോചിപ്പിച്ചവന്റെ കൂടെ, സഹായാത്രികരോടുള്ള
സ്നേഹ ബന്ധത്തിലും സഹകരണത്തിലും, ഹൃദയത്തെ എളിമപ്പെടുത്തിക്കൊണ്ട് നമ്മുക്ക് മുന്നേറാം.. ലക്ഷ്യ
സ്ഥാനത്തു നാം നേരിടേണ്ട ന്യായവിധിയെ ഓര്‍ത്ത് നമ്മുടെ ജീവിതം ഈ ലോകത്തിന്റെതില്
നിന്നും വ്യതിരിക്തമാക്കി കാത്തുസൂക്ഷിക്കാം..
ന്യായവിധിയില്‍ വിജയം വരിച്ച് നിത്യ
വിശ്രമത്തിന്റെ സന്തോഷത്തിലെത്തുവോളം, നമ്മുക്ക് ജാഗരൂകരായി പക്വതയുള്ള വിശ്വാസികളും, ഉത്തരവാദിത്വമുള്ള
ക്രിസ്തുവിന്റെ അനുയായികളുമായി വ്യാപരിക്കാം.. അവന്റെ മൌതിക ശരീരത്തിലെ ഓരോ അവയവങ്ങളായ
നമ്മളില്‍ വികലത പ്രക്ത്യക്ഷപ്പെട്ടാല് ലോകത്തില്‍ പ്രകാശിതമാകേണ്ട മനോഹരമായ “ക്രിസ്തു
ശരീരം” ലോക സമക്ഷം വികലമാക്കപ്പെട്ട് കാണപ്പെടും..
അങ്ങനെ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധയോടെയുള്ള കാല് വയ്പ്പുകള്‍
തുടരാം.. ഈ യാത്രയില്‍ പതറാതെ, തളരാതെ, വിശ്വസ്തതയോടെ അവനെ പിന്തുടരുവാന് എല്ലാവരെയും ദൈവം സമൃദ്ധമായി
അനുഗ്രഹിക്കട്ടെ..
വളരെ നന്നായിട്ടുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു
ReplyDeleteനന്ദി മോനെ... ഇനിയും വരും...
DeleteIt was an excellent writeup. May GOD bless you with lots of spritual subjects.
ReplyDeleteIt was an excellent writeup. May GOD bless you with lots of spritual subjects.
ReplyDelete